---
title: "കരുണാനിധിയുടെ മരണം അന്വേഷിക്കും; സ്റ്റാലിനെതിരെ 'തടങ്കൽ' ആരോപണവുമായി എടപ്പാടി"
english_title: "Karunanidhi's death will be investigated; Edappadi alleges 'detention' against Stalin"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351670/ Karunanidhi's-death-will-be-investigated-Edappadi-alleges-detention-against-Stalin"
published_at: "2026-04-05T12:28:00+05:30"
category: "Palakkad"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d20a9392835_dster.jpg"
keywords: []
---

# കരുണാനിധിയുടെ മരണം അന്വേഷിക്കും; സ്റ്റാലിനെതിരെ 'തടങ്കൽ' ആരോപണവുമായി എടപ്പാടി

> **Lead Summary:** ചെന്നൈ: **[** നാടകീയ പ്രഖ്യാപനവുമായി എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി. എഐഎഡിഎംകെ അധികാരത്തിൽ എത്തിയാൽ കരുണാനിധിയുടെ മരണത്തിൽ അന്വേഷണം നടത്തുമെന്നാണ് പ്രഖ്യാപനം. ജയലളിതയുടെ മരണത്തിൽ അന്വേഷണം നടത്തിയതിന് സമാനമായ അന്വേഷണം നടത്തുമെന്നും അവസാനകാലത്ത് കരുണാനിധിയോട് സ്റ്റാലിൻ മോശമായി പെരുമാറി, അഴഗിരിയും എ രാജയും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും കരുണാനിധി മരിച്ചത് 2018 ഓഗസ്റ്റിലാണ്, അദ്ദേഹത്തെ സ്റ്റാലിൻ വീട്ടുതടങ്കലിൽ ആക്കി എന്നുൾപ്പെടെയുള്ള വിവാദ പരാമർശങ്ങളാണ് പളനിസ്വാമി നടത്തിയത്.

## Article Content

ചെന്നൈ: **[** നാടകീയ പ്രഖ്യാപനവുമായി എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി. എഐഎഡിഎംകെ അധികാരത്തിൽ എത്തിയാൽ കരുണാനിധിയുടെ മരണത്തിൽ അന്വേഷണം നടത്തുമെന്നാണ് പ്രഖ്യാപനം. ജയലളിതയുടെ മരണത്തിൽ അന്വേഷണം നടത്തിയതിന് സമാനമായ അന്വേഷണം നടത്തുമെന്നും അവസാനകാലത്ത് കരുണാനിധിയോട് സ്റ്റാലിൻ മോശമായി പെരുമാറി, അഴഗിരിയും എ രാജയും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും കരുണാനിധി മരിച്ചത് 2018 ഓഗസ്റ്റിലാണ്, അദ്ദേഹത്തെ സ്റ്റാലിൻ വീട്ടുതടങ്കലിൽ ആക്കി എന്നുൾപ്പെടെയുള്ള വിവാദ പരാമർശങ്ങളാണ് പളനിസ്വാമി നടത്തിയത്.

നിയംസഭാ തെരഞ്ഞെടുപ്പിനെ മുൻനിർത്തിയാണ് ഇത്തരത്തിലൊരു വിവാദ പ്രസ്താവന പളനിസ്വാമി നടത്തിയത്. തമിഴ്‌നാട്ടിൽ എൻഡിഎ സീറ്റ് വിഭജനത്തിൽ ധാരണയായിട്ടുണ്ട്. 27 സീറ്റിൽ ബിജെപി മത്സരിക്കും. പിഎംകെ (അൻപുമണി )-18, എഎംഎംകെ ( ടി.ടി.വി.ദിനകരൻ )-11. തമിഴ്നാട്‌ എൻഡിഎയിൽ ബിജെപി രണ്ടാമത്തെ വലിയ കക്ഷി ആകുന്നത് ഇതാദ്യമാണ്. 2021ൽ പിഎംകെ -23ഉം ബിജെപി-20ഉം ആയിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351670/ Karunanidhi's-death-will-be-investigated-Edappadi-alleges-detention-against-Stalin)